ആടുജീവിതം-ആദ്യ വായന

By vincitore117

May 21, 2011

Category: Uncategorized

Leave a Comment »

കഴിഞ്ഞ കുറെ മാസങ്ങളായി ആടുജീവിതം എന്നാ പുസ്തകതെപറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എല്ലാ തവണയും ലൈബ്രറിയില്‍ പോകുമ്പോള്‍ ഞാന്‍ ഈ പുസ്തകം അന്വേഷിക്കും എന്നാല്‍ എല്ലാ തവണയും പോയിരിക്കാ മറുപടിയാണ് കിട്ടി കൊണ്ടിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പൂരം എക്സിബിഷന്‍ സ്റ്റാള്ളില്‍ കറങ്ങുന്നതിന്നിടക്കാന്ഹ ഇതു കണ്ണില്‍ പെടുന്നത്. വളരെയതികം കേട്ടിരുന്നത് കൊണ്ട് വായിക്കന്നുള്ള ഒരു ആകാംഷ എന്നില്‍ ഉടലെടുത്തിരുന്നു.
പുസ്തകം വാങ്ങി വീടിലെത്തി വായന്ന തുടങ്ങി. ആദ്യ പേജുകളില്‍ തന്നെ നമ്മുടെ ശ്രദ്ധ മുഴുവന്‍ പിടിചെട്ടുക്കന്നുള്ള അപാരമായ കഴിവ് ഈ നോവലിനുന്ടു . ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന പുസ്തകങ്ങലുട്ടെ കൂട്ടത്തില്‍ പെടുത്താവുന്ന നോവല്‍. പ്രവാസികളുടെ തിരിച്ചു വരവും നാടില്ലേ സംഭവങ്ങളും മറ്റും പലപ്പോഴും സിനിമയിലും നേരിട്ടും നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ അവിടെ അവര്‍ എങ്ങന്നെ ജീവിക്കുന്നു എന്നത് നമ്മുക്ക് തീര്‍ത്തും അപരിചിതം ആണ്. ഇതിന്റെ പുറം ചട്ടയില്‍ പറയുന്ന പോലെ നമ്മുക്ക് അപരിചിതമായ ജീവിതങ്ങള്‍ നമ്മുക്ക് കേട്ട് കഥകള്‍ പോലെ തോന്നും. ഈ നോവലില്‍ പറയുന്ന സംഭവങ്ങളെല്ലാം നമ്മെ അല്പം അമ്പരപ്പിക്കുകയും ഒന്ന് വേദനിപ്പിക്കുകയും ചെയ്യും.
ഈ നോവലില്‍ വളരെ ചുരുക്കം കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളു. പലപ്പോഴും നജീബും അര്‍ബാബഉം പിന്നെ കുറെ ആടുകളും ആണ് കഥ മുന്നോട് കൊണ്ട് പോകുന്നത്. ഇത്ര ചുരുക്കം കഥാപാത്രങ്ങളെ വച്ച് ഇത്ര പിടിച്ചിരുത്തുന്ന രീതിയില്‍ കഥ പറയാന്‍ മലയാളത്തില്‍ മുന്‍പ് ആര്കെങ്കില് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. പുസ്തകം വായിച്ചു തീരുമ്പോഴും ഹൃദയത്തില്‍ എവിടെയ്യോ ഒരു ചെറിയ വേദന അവശേഷിക്കുന്നുണ്ട്.
എന്തായാലും നോവല്‍ ഗംഭീരം. മലയാള ഭാഷയെ മുന്നോട്ടു കൊണ്ട് പോകാന്‍ ഇതു പോലുള്ള നല്ല രചനകള്ക്കെ സാധിക്കു.
ഒരു ചെറിയ വിമര്‍ശനം എന്റെ ഭാഗത്ത്‌ നിന്നുള്ളത് പലപ്പോഴും കഥ നമ്മോടു വിവരിക്കുന്ന 5-ആം ക്ലാസ്സുകരന്ന്നായ അത്ര ലോക പരിജയം ഇല്ലാത്ത കേന്ദ്ര കഥാപാത്രത്തിന്റെ അറിവിന്നും വിവരണത്തിനും അപ്പുറത്തേക്ക് ഈ നോവല്‍ പോകുന്നുണ്ട് എന്നതാണ്. അതു പക്ഷെ ആസ്വാധനതിന്നെ കാര്യമായി ബാധിക്കുന്നുനടു എന്ന് എനിക്ക് തോന്നുന്നില്ല.
എന്തായാലും മലയാളത്തില്‍ ഇങ്ങന്നെ ഒരു നോവല്‍ എഴുതിയതിനു ഒരു വായന്നക്കാരന്‍ എന്ന നിലയില്‍ എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു. ഇന്നി അടുത്ത് കാത്തിരുപ്പ് സേതുവിന്‍റെ മറുപിറവിക്ക് വേണ്ടി.

Advertisements